Fraud Case; Police Arrested Women <br /> <br />ഐപിഎസുകാരിയെന്ന വ്യാജേന വ്യോമസേന ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുകയും നിരവധി പേരിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുമാരനെല്ലൂർ കുക്കു നിവാസിൽ മോഹന്റെ മകൾ അഷിതയെയാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. വിജിലൻസ് ഡിപ്പാർട്ട്മെന്റിൽ ലോ ആൻഡ് ഓർഡർ ഓഫീസറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അഷിത അച്ഛനും അമ്മയ്ക്കുമൊപ്പം പാലക്കാട് വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്നത്.